മുന്നറിയിപ്പ് സംവിധാനം, 24 മണിക്കൂര്‍ കൺട്രോൾ റൂം: വന്യജീവി പ്രശ്നപരിഹാരത്തിന് നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി ആക്രമണ പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. 36 ഇടങ്ങളിൽ എമർജൻസി ഓപ്പറേഷൻ സെന്റർ സജ്ജമാക്കി. അതുപോലെ തന്നെ മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്താൻ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.