അതിരപ്പിള്ളിയിലെ തോട്ടത്തിൽ കണ്ടെത്തിയ ഗണപതിയുടെ ആരോഗ്യ നില മാറ്റമില്ല
തൃശൂര്‍: അതിരപ്പിള്ളി വനമേഖലയോട് ചേര്‍ന്ന തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയായ ഗണപതിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ആനയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് പരിശോധനയില്‍ വ്യക്തമായതോടെ ചികിത്സയൊരുക്കാന്‍ ഒരുങ്ങുകയാണ് വനം വകുപ്പ്.
അതിരപ്പിള്ളി പ്ലാന്റേഷന് കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് കൊമ്പനെ അവശനിലയിലായ കണ്ടത്. ബുധനാഴ്ചയും ആന എണ്ണപ്പന തോട്ടത്തില്‍ തന്നെയായിരുന്നു നിലയുറപ്പിച്ചത്. കഴിഞ്ഞ ദിവസം കണ്ട സ്ഥലത്ത് നിന്നും അല്പം മാറിയാണ് ഇന്നലെ ആന ഉണ്ടായിരുന്നത്. സ്ഥിരമായി ജനവാസ മേഖലയിലേക്കെത്തുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഗണപതി എന്ന് വിളിക്കുന്ന ആന തന്നെയാണിതെന്നാണ് കരുതപ്പെടുന്നത്.