രമേശ് ചെന്നിത്തല: കെപിസിസി പ്രചരണ സമിതി ചെയര്മാൻ
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ കെപിസിസി പ്രചരണ സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. പ്രചരണ സമിതി ചെയര്‍മാനായിരുന്ന കെ മുരളീധരന് തൃശൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
കേരളത്തിൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രമേശ് ചെന്നിത്തല നയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖർഗെയുടെതാണ് തീരുമാനം.അതേസമയം, ടി.എൻ പ്രതാപനെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ സിറ്റിങ് എം.പിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.