ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച ശേഷം
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ച ശേഷമായിരിക്കുമെന്ന് സൂചന നൽകി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനർ രാജീവ് കുമാർ. സമ്പൂർണ യോഗം ചേർന്നായിരിക്കും ആലോചന നടത്തുകയാണെന്ന് രാജീവ് കുമാർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളിൽ കമ്മിഷൻ നടത്തിവന്ന സന്ദർശനം പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി. ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യ സമയത്തു തന്നെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ വിശദാംശങ്ങൾ മാർച്ച് 15ന് അഞ്ചു മണിക്ക് മുൻപ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനായിരുന്നു നിർദേശം . എസ്ബിഐ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.