കോട്ടയം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
കോട്ടയം: ആർപ്പൂക്കര നവജീവൻ ട്രസ്റ്റിലെത്തിയ സ്ഥാനാർഥിയെ ട്രസ്റ്റ് സ്ഥാപകൻ പി യു തോമസ് സ്വീകരിച്ചു. അന്തേവാസികൾക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ചിട്ടാണ് സ്ഥാനാർഥി മടങ്ങിയത്. തുടർന്ന് ആർപ്പൂക്കര സഹകരണ ബാങ്ക്,
വില്ലേജ് ഓഫീസ്, വില്ലൂന്നി സെന്റ് സെബാസ്റ്റ്യൻ പള്ളി ,വിവിധ മഠങ്ങൾ, കോലേട്ട് ശ്രീ ഷുൺമുഖ വിലാസം ദേവീ ക്ഷേത്രം, അൽഫോൻസാമ്മയുടെ ജന്മഗൃഹം ,അഭയ ഭവൻ,എസ്.എച്ച് ഞ്ജാനോദയ ബധിര മൂക വിദ്യാലയം
എന്നിവടങ്ങളിലും സന്ദർശനം നടത്തി.
ആനന്ദ് പഞ്ഞിക്കാരൻ, സോബിൻ തെക്കേടം, ജസ്റ്റിൻ ജോസഫ്, അഡ്വ. മൈക്കിൾ ജയിംസ്, കെ.ജെ സെബാസ്റ്റ്യൻ
ജോൺസൺ ചിറ്റേട്ട്, ലൂക്കോസ് ഫിലിപ്പ് അരുൺ ഫിലിപ്പ്, റോയി പുതുശേരി സുനിതാ ബിനു, ഓമനാ സണ്ണി, എസി കെ.തോമസ് ,വിഷ്ണു വിജയൻ, ജിബിൻ വലിയേരി ,സണ്ണി മൂര്യംകരി എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.