രാമേശ്വരം സ്ഫോടന കേസിൽ ബെല്ലാരി സ്വദേശി കസ്റ്റഡിയിൽ
രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഒരാളെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. ബെല്ലാരി സ്വദേശിയായ ഷാബിറിനെയാണ് മാർച്ച് ഒന്നിന് രാമേശ്വരം കഫയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
ഇയാൾ കേസിലെ പ്രധാന പ്രതിയാണെന്നാണ് പോലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബെല്ലാരി സ്വദേശിയായ ഷാബിറിലേക്ക് അന്വേഷണം എത്തുകയായിരുന്നു. എൻ ഐ എ കസ്റ്റഡിയിൽ എടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ പ്രതി എന്ന സംശയിക്കുന്ന ആളുടെ മുഖമടങ്ങിയ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിടുകയും ചെയ്തിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെല്ലാരി കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എൻഐഎ സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഐഎസ് മോഡ്യൂളിൽ പ്രവർത്തിച്ച നിരവധി പേർ നേരത്തെ തന്നെ ശിവമൊഗ്ഗ, ബെല്ലാരി എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു.