സിഎഎ ഇത് ഭരണഘടനാ വിരുദ്ധമെന്ന് കമൽ ഹാസൻ
ചെന്നൈ: നടൻ വിജയ്‌ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് നടൻ കമൽ ഹാസൻ രംഗത്ത്. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ അടിത്തറയ്‌ക്ക് വിരുദ്ധമാണെന്നും കമൽ ഹസൻ പ്രതികരിച്ചു. കമൽ ഹാസന്റെ രാഷ്‌ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ ഔദ്യോഗിക എക്സിന്റെ പേജിൽ എഴുതിയ കുറിപ്പ് റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യക്ക് ഇരുണ്ട ദിനം മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനയുടെ അടിത്തറയ്‌ക്ക് വിരുദ്ധമാണ്. ഇതിനെതിരെ ഞാൻ നിയമപരമായും രാഷ്‌ട്രീയപരമായും എന്റെ എല്ലാ ശക്തിയും പ്രയോഗിച്ച് പോരാടും. തിരഞ്ഞെടുപ്പിന് വേണ്ടി പൊതുസമൂഹത്തെ ഭിന്നിപ്പിച്ച് പരമാധികാരം തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമം നടത്തുന്നത്. എന്നാണ് കമൽഹാസൻ കുറിച്ചത്.