തേജസ് യുദ്ധവിമാനം രാജസ്ഥാനിൽ തകർന്നുവീണു
രാജസ്ഥാൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈനിക വിമാനം രാജസ്ഥാനിൽ തകർന്നുവീണു. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത വ്യോമസേനയുടെ യുദ്ധവിമാനമായ തേജസ് ആണ് പരിശീലന പറക്കലിനിടെ തകർന്നുവീണത്. രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യൻ സൈനിക വിഭാഗങ്ങളുടെ സംയുക്ത അഭ്യാസ പ്രകടനം നടക്കുന്നതിനിടെയാണ് വിമാനം തകർന്നു വീണത്.
അപകടസമയത്ത് വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനാണ് എന്നാണ് ലഭ്യമാകുന്ന വിവരം. വ്യോമസേന വിമാനം തകർന്നുവീണതിന്റെ കാരണം കണ്ടെത്താൻ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ജയ്സൽമറിലെ കുട്ടികളുടെ ഹോസ്റ്റലിനു സമീപമാണ് അപകടം ഉണ്ടായത്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡ് രൂപകല്പന ചെയ്ത് നിർമ്മിച്ച വ്യോമസേനയുടെ വിശ്വസ്ത വിമാനം എന്ന് അറിയപ്പെടുന്ന തേജസ് ആദ്യമായാണ് തകർന്നു വീഴുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും 30 രാജ്യങ്ങളിലെ പ്രതിനിധികളും അടക്കമുള്ളവർ കര, നാവിക, വ്യോമസേനകളുടെ സംയുക്ത അഭ്യാസ പ്രകടനമായ ‘ഭാരത് ശക്തി’ കാണാൻ പൊഖ്റാനിൽ എത്തിയിരുന്നു.
തേജസ് വ്യോമ സേനയിൽ ഇടംപിടിച്ചത് റഷ്യൻ നിർമ്മിത വിമാനങ്ങൾക്ക് പകരക്കാരനായാണ്. ഇന്ത്യൻ സൈനിക വിഭാഗങ്ങളായ കര, നാവിക. വ്യോമസേനകൾ സംയുക്തമായി നടത്തുന്ന അഭ്യാസപ്രകടനമായ ‘ഭാരത് ശക്തി’ രാജസ്ഥാനിലെ പൊഖ്റാനിൽ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്