കാഞ്ഞങ്ങാട് നിന്നും പരപ്പയിലേക്ക് രാത്രി ബസ് സർവ്വീസ് വേണമെന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു..

0

ബിരിക്കുളം: പരപ്പ -ബിരിക്കുളം കോളംകുളം പ്രദേശവാസികളുടെ നൈറ്റ് ബസ് സർവ്വീസ് എന്ന ദീർഘകാലത്തെ ആവശ്യം യാഥാർത്ഥ്യമാകുന്നു. നിലവിൽ പെരിയങ്ങാനം പരപ്പ -ബിരിക്കുളം നീലേശ്വരം റൂട്ടിൽ നിലവിൽ വൈകുന്നേരം 7മണി കഴിഞ്ഞാൽ ബസ് സർവീസ് ഇല്ല. അഞ്ഞൂറും അറുന്നൂറും രൂപ ഓട്ടോ കൂലി കൊടുത്താണ് ഇവിടുത്തുകാർ പ്രധാനമായും ആശ്രയിക്കുന്ന നീലേശ്വരത്തേക്കും തിരിച്ചും യാത്ര ചെയ്യേണ്ടി വരുന്നത്. ഇതിനെതിരെ പല തവണ നിവേദനങ്ങളും പരാതികളും കൊടുത്ത ശേഷം ആണ് കാഞ്ഞങ്ങാട് നിന്നും 7.40നു ആരംഭിച്ച് 8.05 ന് നീലേശ്വരം വഴി കാലിച്ചാമരം പെരിയങ്ങാനം കോളംകുളം ബിരിക്കുളം വഴി 9മണിക്ക് പരപ്പയിൽ എത്തുന്ന രീതിയിൽ ഈ റൂട്ടിൽ ഇന്ന് മുതൽ കാഞ്ഞങ്ങാട് ഡിപോയുടെ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്നത്, കണ്ണൂർ ഭാഗത്തു നിന്നും വരുന്ന പരശുറാം അടക്കമുള്ള ട്രെയിനുകൾക്ക് വരുന്നവർക്ക് ഏറെ ഉപകാരം ആകുന്നതാണ് ഇ സർവീസ് പുതുതായി ആരംഭിച്ച കാഞ്ഞങ്ങാട് -കോളംകുളം -പരപ്പ രാത്രികാല ബസിന് കോളംകുളത്ത് സ്വീകരണം നൽകി.

 

കോളംകുളം : ഏറെ നാളത്തെ മുറവിളിക്ക് ഒടുവിൽ നൽകിയ കാഞ്ഞങ്ങാട് -നിലേശ്വരം -ബങ്കളം -ചായ്യോം -കാലിച്ചാമരം -കോളംകുളം -പരപ്പ ബസിനു കോളംകുളത്ത് ജീവനക്കാർക്ക് മധുരം നൽകികൊണ്ട് സ്വികരണം നൽകി. കണ്ണൂർ ഭാഗത്തു നിന്നും വരുന്ന പരശുറാം എക്സ്പ്രസ്സ്‌ അടക്കം ട്രൈനുകൾക്കു വരുന്ന യാത്രക്കാർക്ക് അടക്കം ഉപകാരപ്രദമായ രീതിയിൽ ആണ് കാഞ്ഞങ്ങാട് നിന്നും 7.40നു സർവീസ് തുടങ്ങുന്നത്. ബസിനു നാട്ടുകാർ ചേർന്ന് കോളംകുളത്ത് നൽകിയ സ്വീകരണ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *