പടയപ്പയെ നീരിക്ഷിക്കാൻ പ്രത്യേക സംഘം
ഇടുക്കി: ജനവാസ മേഖലയിലിറങ്ങി അക്രമം സൃഷ്ടിക്കുന്ന പടയപ്പയെ ശ്രദ്ധിക്കാൻ സ്പെഷൽ ടീം രൂപീകരിക്കും. ആനയ്ക്ക് വനത്തിനുള്ളിൽ തന്നെ വെള്ളവും ആഹാരവും ഉറപ്പാക്കാനുള്ള പദ്ധതികളും നടപ്പാക്കും. ഇടുക്കിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. പടയപ്പെയെ ശ്രദ്ധിക്കാനായി കൂടുതൽ ക്യാമറകളും സ്ഥാപിക്കാനും തീരുമാനമായി. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് യോഗം ചേർന്നത്. മന്ത്രിമാരും ജനപ്രതിനിധികളും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു.