പുതിയ ടിവി ആപ്പുമായി എലോൺ മസ്ക്; യൂട്യൂബിന് എട്ടിന്‍റെ പണി

0

ദില്ലി: വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന് മുട്ടൻ പണിയുമായി എക്സ് തലവൻ എലോൺ മസ്ക്. യൂട്യൂബുമായി മത്സരിക്കുന്നതിന് അതിനോടൊപ്പം നിൽക്കുന്ന ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മസ്ക്. സാംസങ്, ആമസോൺ സ്മാർട് ടിവി എന്നിവയിലാണ് എക്‌സിന്റെ ടിവി ആപ്പ് ആദ്യം എത്തുക എന്ന് ഫോർച്ച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നു. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്നൽ എന്ന മെസേജിങ് ആപ്പുമായും റെഡ്ഡിറ്റുമായി മത്സരിക്കാനും എക്‌സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

2023 ൽ ദൈർഘ്യമേറിയ വീഡിയോകൾ കാണാൻ ട്വിറ്ററിന്റെ ടിവി ആപ്പ് വേണം എന്ന് ഒരു ഉപഭോക്താവ് ആവശ്യപ്പെട്ടിരുന്നു, ഇതിന് മറുപടിയായി ‘അത് താമസിയാതെ വരും’ എന്നാണ് മസ്‌ക് പറഞ്ഞിരുന്നു.യൂട്യൂബ് ആകട്ടെ 2005 ലാണ് നിലവിൽ വന്നത്. ഇന്ന് വീഡിയോ സ്ട്രീമിങ് രംഗത്തെ ഏറ്റവും ശക്തമായ സാന്നിധ്യമായി നിൽക്കവേ.. യൂട്യൂബിനു വലിയ ജന പിന്തുണയുമുണ്ട്.വീഡിയോ ക്രിയേറ്റർമാർ, ഇൻഫ്‌ളുവൻസർമാർ, സിനിമാ ആസ്വാദകർ, ഗെയിമർമാർ ഉൾപ്പടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ കാലങ്ങളായി നേടിയെടുത്തിട്ടുണ്ട് യൂട്യൂബ്. മസ്‌കിന്റെ എക്‌സ് ഈ വലിയ പിന്തുണയുള്ള യൂട്യൂബുമായി ഏറ്റുമുട്ടുമ്പോൾ എന്താകുമെന്ന് കണ്ടറിയേണ്ടതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *