ഇ-കുബേർ സംവിധാനം വഴി 5000 കോടിയുടെ കടപ്പത്രം ലേലം
തിരുവനന്തപുരം: സംസ്ഥാന വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 5000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാൻ തീരുമാനം. ഇതിനായുള്ള ലേലം നാളെ റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടർന്നാണിത്.
മൊത്തം 26,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതിൻമേൽ കേന്ദ്രസർക്കാരുമായി സംസ്ഥാനം ചർച്ച നടത്താൻ കോടതി ആവശ്യപ്പെട്ടിരുന്നു.ചർച്ച പരാജയമായിരുന്നുവെന്ന് കേരളം നാളെ സുപ്രീംകോടതിയിൽ അറിയിക്കും.