സ്ത്രീ പ്രാതിനിധ്യം; സുധാകരന്റെ വിവാദ പരാമർഷത്തിന് മറുപടിയുമായി വിഡി സതീശൻ
കോൺഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല എന്നല്ല.. കെപിസിസി അധ്യക്ഷൻ പറഞ്ഞതെന്നും, മറ്റൊരു അർത്ഥത്തിൽ അല്ല സുധാകരൻ സംസാരിച്ചത്തെന്നും വിഡി സതീശൻ വ്യക്തമാക്കി. ഷമ പറഞ്ഞത് സത്യമാണ്. വനിതകളെ വേണ്ട വിധത്തിൽ പരിഗണിക്കാൻ കഴിഞ്ഞിട്ടില്ല. സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോൾ വനിതാ പ്രാതിനിധ്യം കുറഞ്ഞു പോയിന്ന് സമ്മതിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. ഷമ പാവം കുട്ടി, താനുമായി സംസാരിച്ചു. കേരളത്തിൽ കോൺഗ്രസിന്‍റെ പ്രവർത്തനങ്ങളിൽ ഉറച്ചു നിൽക്കുമെന്നാളാണെന്നും വി ഡി സതീശൻ പറഞ്ഞു.