ഓസ്കാർ 2024: അവാർഡുകൾ വാരിക്കൂട്ടി ഓപ്പൺഹൈമർ;മികച്ച ചിത്രവും സംവിധായകനും നടനും ഓപ്പൺഹൈമറിനു സ്വന്തം
ഓസ്കാറിൽ തിളങ്ങി ഓപ്പൺഹൈമർ.സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന 96-ാമത് ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകൻ നടൻനുൾപ്പടെ ഏഴു പുരസ്കാരങ്ങൾ ഓപ്പൺഹൈമറിനു സ്വന്തം.ഓപ്പൺഹൈമർ മികച്ച ചിത്രമായപ്പോൾ, ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനായി,കരിയറിലെ ആദ്യ ഓസ്കര് അവാര്‍ഡ് ആണ് നോളന് സ്വന്തമാക്കിയത്.ചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള പുരസ്കാരം സിലിയൻ മർഫി സ്വന്തമാക്കി. റോബർട്ട് ഡൗണി ജൂനിയർ മികച്ച നഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമെ മികച്ച ചിത്രം, ഛായാഗ്രഹണം, ഒറിജിനല്‍ സ്കോര്‍, മികച്ച എഡിറ്റിങ്, എന്നീ വിഭാഗങ്ങളിലും ഓപ്പണ്‍ ഹെയ്മര്‍ പുരസ്കാരം നേടി. എമ്മ സ്റ്റോൺ പുവർ തിങ്സ് എന്ന ചരിത്രത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഡിവൈന്‍ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി. ദ് ഹോൾഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം നേടിയത്.ജാപ്പനീസ് ചിത്രമായ ദ് ബോയ് ആൻഡ് ദ് ഹെറോൺ ആണ് മികച്ച അനിമേഷൻ ചിത്രം.മികച്ച അവലംബിത തിരക്കഥ: കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്ഷൻ), യഥാർഥ തിരക്കഥ: ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി (ചിത്രം: അനാറ്റമി ഓഫ് എ ഫാൾ). മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: വാർ ഈസ് ഓവർ.പ്രൊഡക്ഷൻ ഡിസൈനും മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങിനുമുള്ള പുരസ്കാരം പുവർ തിങ്സിന്. മികച്ച വിദേശ ഭാഷ ചിത്രം ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ).
ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററാണ് പുരസ്കാര പ്രഖ്യാപന വേദിയായി തിരഞ്ഞെടുത്തത്. ജിമ്മി കിമ്മൽ അവതാരകനായി. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്ഹെയ്മര് മത്സരത്തിന്റെ മുന്പിൽ നിന്നു. പുവര്‍ തിങ്സിന് പതിനൊന്നും, മാര്ട്ടിന് സ്കോര്‍സെസിയുടെ കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണിന് പത്തു നോമിനേഷണകളുമാണുള്ളത്.