മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതാരംഭം
മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെ (തിങ്കൾ) റംസാൻ വ്രതം ആരംഭിക്കും.ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിള്‍ തിങ്കളാഴ്ച റംസാന് വ്രതാരംഭം. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായി. യു.എ.ഇ, ഖത്തര്‍, സൗദി, ബഹ്റൈന്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച വ്രതാരംഭിക്കും.
ശഅബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാണ് ഒമാനില്‍ റംസാന് വ്രതം തുടങ്ങുക. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വിശ്വാസികള്‍ക്ക് റംസാന് ആശംസകള്‍ നേര്‍ന്നു.ഇസ്ലാമിക മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് റമദാന് നോമ്പ്. ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചത് റമദാന് മാസത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
റമദാന് നോമ്പില്‍ വിശ്വാസികള്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ ഭക്ഷണം, പാനീയങ്ങള്‍, മറ്റ് വിനോദ പരിപാടികള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ ഉപവാസം ഓര്‍മ്മിപ്പിക്കുന്നു. റമദാന് നോമ്പ് എടുക്കുന്നതിലൂടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.