പി സി ജോർജിനെ തണുപ്പിക്കാൻ ജാവദേക്കർ : എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങണമെന്ന് നിർദേശം
കോട്ടയം: പത്തനംതിട്ട സീറ്റ് നിഷേധിച്ചതിൽ പരസ്യ കലാപത്തിനിറങ്ങിയ പി സി ജോർജിനെ അനുനയിപ്പിക്കാന്‍ നേരിട്ടെത്തി പ്രകാശ് ജാവദേക്കർ. ബിജെപിയുടെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവദേക്കർ പൂഞ്ഞാറിലെ വീട്ടിലെത്തിയാണ് ജോർജിനെ കണ്ടത്. പി സി ജോർജിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങണമെന്ന് ജോർജിന് നിർദ്ദേശം നല്കി. തെരഞ്ഞെടുപ്പിന് ശേഷം ജോർജിന് സ്ഥാനങ്ങൾ നൽകുന്നതിനെ കുറിച്ചും ചർച്ച നടന്നെന്നാണ് സൂചന.