ഇരുചക്രവാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി മോട്ടോര്‍വാഹന വകുപ്പ്

0

കൊച്ചി: ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ ആളുകൾ യാത്രചെയ്താല്‍ ഓടിക്കുന്നയാളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പുമായി മോട്ടോര്‍വാഹന വകുപ്പ്. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി. സാമൂഹികമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ബോധവത്കരണം ശക്തമാക്കി.

ബൈക്കില്‍ ട്രിപ്പിള്‍ ട്രിപ്പുകള്‍ അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാന്‍ വരെ ഇത് കാരണമാകുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇരുചക്രവാഹനത്തില്‍ ഓടിക്കുന്ന വ്യക്തിതന്നെ ഒട്ടും സുരക്ഷിതനല്ലെന്നാണു വകുപ്പധികൃതര്‍ പറയുന്നത്. പ്രത്യേക സാഹചര്യത്തില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരാള്‍ക്കുകൂടി യാത്രചെയ്യാനേ നിയമം അനുവദിക്കുന്നുള്ളൂ.

ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ കയറി അഭ്യാസപ്രകടനം നടത്തുന്നതു കൂടുകയാണ്. ചിലപ്പോള്‍ ഇതില്‍ക്കൂടുതല്‍പ്പേര്‍ കയറും. ഇത് അത്യന്തം അപകടകരമാണെന്ന് അധികൃതര്‍ പറയുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത്തരം യാത്ര കാരണമാകും. രണ്ടില്‍ക്കൂടുതല്‍പ്പേര്‍ യാത്രചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കാനാണു തീരുമാനം.

അതെ സമയം, രാത്രികാലങ്ങളില്‍ ദീര്‍ഘദൂരയാത്ര തെരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കാനും മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. പതുങ്ങിയിരിക്കുന്ന അപകടം മനസിലാവാതെ പോകരുതെന്ന് എം വി ഡി പറഞ്ഞു. രാത്രിയില്‍ വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ക്ഷീണം നമ്മള്‍ തിരിച്ചറിഞ്ഞു ആ ക്ഷീണത്തിന് റസ്റ്റ് എടുത്ത് കൃത്യമായി ഉറങ്ങി ക്ഷീണം മാറ്റിയതിനുശേഷം മാത്രം യാത്ര തുടരുക, മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *