ഹരിയാനയിലെയും രാജസ്ഥാനിലെയും എംപിമാർ കോൺഗ്രസിലേക്ക്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലും കൂറുമാറ്റം തുടരുന്നു. ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാർ ബിജെപി വിട്ടു.ബിജെപി നേതാവും ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽ നിന്നുള്ള എംപിയുമായ ബ്രിജേന്ദ്ര സിങ്ങാണ് ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി രാഹുൽ കസ്വാനാണ് പാർട്ടി വിട്ട മറ്റൊരു എംപി. ഇദ്ദേഹവും കോൺഗ്രസിൽ ചേരും. പാർട്ടി വിടുന്ന കാര്യം ബ്രിജേന്ദ്ര സിങ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2014 ൽ കോൺഗ്രസ് വിട്ടാണ് ഇരുവരും ബിജെപിയിൽ ചേർന്നത്. ബ്രിജേന്ദ്രയും പിതാവും ഗുസ്തി താരങ്ങളെ പിന്തുണച്ചും കർഷക സമരത്തെ പിന്തുണച്ചും നേരത്തെ രംഗത്തെത്തിയിരുന്നു.