നായയുടെ തൊണ്ടയില്‍ ബ്ലേഡ് ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
കാഞ്ഞങ്ങാട്: നായയുടെ തൊണ്ടയില്‍ അബദ്ധത്തില്‍ കുടുങ്ങിയ ബ്ലേഡ് ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വെള്ളിക്കോത്തെ കൃഷ്ണന്റെ ഒന്‍പതു മാസം പ്രായമായ വളര്‍ത്തുനായയ്ക്ക് വെറ്ററിനറി ഡോക്ടര്‍മാരുടെ കരുതലിലാണ് പുനര്‍ജന്മമായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ നായ അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരുന്നു. പിന്നാലെ ഛര്‍ദ്ദിക്കുകയും ചെയ്തതോടെ ഹൊസ്ദുര്‍ഗ് മൃഗാസ്പത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് തൊണ്ടയില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. ഇതു കണ്ടെത്താന്‍ നായയെ പടന്നാക്കാട്ടെത്തിച്ച് എക്‌സ്‌റേയ്ക്ക് വിധേയമാക്കിയപ്പോഴാണ് തൊണ്ടയില്‍ ബ്ലേഡ് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ബ്ലേഡ് പുറത്തെടുത്തു. ഡോക്ടര്‍മാരായ എസ്. ജിഷ്ണു, ജി. നിധീഷ്, സവാദ്, സിഫാന എന്നിവരാണ് ഒന്നരമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ബ്ലേഡ് പുറത്തെടുത്തത്.