സർക്കാർ കെ.എസ്.ഇ.ബി.ക്ക് നൽകാനുള്ള കുടിശ്ശിക പണം തന്നു തീര്‍ത്തില്ലെങ്കില്‍ ലോഡ് ഷെഡ്ഡിംഗ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരില്‍ നിന്നും കെ.എസ്.ഇ.ബി.ക്ക് കിട്ടാനുള്ള കുടിശ്ശിക പണം തന്നു തീര്‍ത്തില്ലെങ്കില്‍ ലോഡ് ഷെഡ്ഡിംഗ് ഉള്‍പ്പെടെയുള്ള കനത്ത നടപടികളിലേക്ക് പോകുമെന്ന് മുന്നറിയിപ്പുമായി കെഎസ്‌ഇബി. കുട്ടികൾക്ക് പരീക്ഷാ സമയം ആയതുക്കൊണ്ടുതന്നെ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുകയാണ് ഇലക്ട്രിസിറ്റി ബോർഡ്.
കുടിശ്ശിക ഇനത്തില്‍ സർക്കാരിൽ നിന്നു ലഭിക്കാനുള്ളത് വളരേ വല്യയ ഒരു തുകയാന്നെന്നും കെഎസ്‌ഇബി പറഞ്ഞു. ഇത് വ്യക്തമാക്കി ക്കൊണ്ട് കെഎസ്‌ഇബി സംസ്ഥാന സർക്കാരിന് കത്ത് നല്‍കി കഴിഞ്ഞു. ഏത് സമയം വേണമെങ്കിലും ലോഡ് ഷെഡ്ഡിംഗ് ആരംഭിക്കുമ്മെന്നാണ് മുന്നറിയിപ്പ്.വൈദ്യുതി ബില്‍ കുടിശ്ശിക കൂടിയതും തുടർച്ചയായ നഷ്ടവുമാണ് കെഎസ്‌ഇബിയ്‌ക്ക് വായ്പ കിട്ടാത്തതിൻ്റെ പ്രധാന കാരണം.
സാമ്പത്തിക ബുദ്ധിമുട്ട് വൈദ്യുതി ബോർഡ് അഭിമുഖികരിക്കുന്നതുകൊണ്ട് വായിപ്പയോ, പണം കൊണ്ടതുള്ള വൈദ്യുതി വാങ്ങലോ ഇപ്പോഴത്തെ അവസ്ഥയിൽ നടക്കില്ല.മഴയുടെ കുറവ് ഡാമുകളിലെ വെള്ളത്തിന്റെ അളവ് കുരയുന്നതിനെ പ്രതികൂലമായി ബാധിച്ചു. മാത്രമല്ല ദീർഘകാല കരാറുകള്‍ അവസാനിച്ചതോടെ കുറഞ്ഞ ചിലവിൽ വൈദ്യുതി ലഭ്യമാകാത്തതും ഒരു വെല്ലുവിളിയാണ്.