പ്രധാനമന്ത്രി വീണ്ടും കേരള സന്ദർശനത്തിന്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി വീണ്ടും കേരള സന്ദർശനത്തിന് എത്തുന്നു. മാർച്ച് 15 ന് പാലക്കാട് റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.
പാലക്കാട്, മലമ്പുഴ, ഷൊർണൂർ, കോങ്ങാട് തുടങ്ങിയ മണ്ഡലങ്ങളിൽ ഇത്തവണ വലിയ വോട്ടുവർധന ഉണ്ടാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. എൻ.ഡി.എ. ആദ്യം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നതും പാലക്കാട്ടാണ്. പ്രചാരണത്തിലും ഇവിടെ മുന്നിലെത്തുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കുപുറമെയുള്ള പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്.