രാമേശ്വരം കഫേ സ്‌ഫോടനം: പ്രതിയുടെ നിർണായക ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. ഗ്രേ ഷർട്ടും കറുത്ത ജീൻസും വെള്ള മാസ്കും ധരിച്ച് നടക്കുന്ന പ്രതിയുടെ ദൃശ്യമാണ് പുറത്ത് വിട്ടത്. എന്നാൽ ഇത് എവിടെ നിന്നുള്ള സിസിടിവി ദൃശ്യമാണെന്ന് എൻഐഎ വെളിപ്പെടുത്തിയിട്ടില്ല. വെള്ള മാസ്ക് ധരിച്ചാണ് പ്രതി നടക്കുന്നത് എന്നതിനാൽ ഈ സിസിടിവി ദൃശ്യത്തിൽ മുഖം കൃത്യമായി വ്യക്തമല്ല. എന്നാൽ, ഇയാൾ ബെംഗളൂരുവിലെ സിറ്റി ബസ് സർവീസിൽ മുഖം മറയ്ക്കാതെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എൻഐഎ കണ്ടെടുത്തിരുന്നു.
പ്രതിയെ പിടികൂടുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടി ദേശീയ അന്വേഷണ ഏജന്‍സി രംഘത്തെത്തി. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഫോണ്‍നമ്പറിലോ ഇമെയില്‍ വഴിയോ ബന്ധപ്പെടണമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് എന്‍ഐഎ അറിയിച്ചിരിക്കുന്നത്.തിരിച്ചറിയുന്നവര്‍ 08029510900, 8904241100 എന്ന നമ്പറിലോ info.blr.nia@gov.in ഇമെയില്‍ വിലാസത്തിലോ അറിയിക്കണം. അറിയിക്കുന്ന ആളുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി തന്നെ സൂക്ഷിക്കുമെന്നും എന്‍ഐഎ അറിയിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും എന്‍ഐഎ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.