കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ സംഘർഷം
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ സംഘര്‍ഷം. കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കലോത്സവത്തിന്‍റെ വേദിയായയൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് എത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.മത്സരങ്ങള്‍ അട്ടിമറിക്കാൻ ശ്രമം നടത്തുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും ആരോപണം ഉന്നയിച്ചായിരുന്നു പ്രതിഷേധം.ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കെഎസ്‍യു പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളിക്കയറുകയായിരുന്നു.
തുടർന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി രംഗത്തുവന്നു. രണ്ടു കൂട്ടരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇരുവരുടെയും മുദ്രാവാക്യം വിളിക്കിടെ മത്സരങ്ങൾ തടസപ്പെട്ടു. മത്സരങ്ങള്‍ തടസപ്പെട്ടതോടെ മത്സരാര്‍ത്ഥികളും പ്രതിഷേധവുമായിയെത്തി. സംഘര്‍ഷാവസ്ഥക്കിടെയും മത്സരം തുടരുകയാണെന്ന് സംഘാടകര്‍ വ്യക്തമാക്കുകയായിരുന്നു. പ്രധാന വേദിയിലാണ് പ്രതിഷേധമുണ്ടായത്. സ്റ്റേജിന് മുന്നില്‍ കെഎസ്‍യു പ്രവര്‍ത്തകരുടെ കുത്തിയിരുന്നുള്ള പ്രതിഷേധം തുടരുകയാണ്. വേദിക്കുള്ളില്‍നിന്ന് പ്രതിഷേധക്കാരെ നീക്കിയ ശേഷമാണ് മത്സരം ആരംഭിച്ചത്.