കട്ടപ്പന ഇരട്ടക്കൊലപാതകം; പ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി
കട്ടപ്പന: ഇരട്ടക്കൊലപാതക കേസിൽ പ്രതി നിതീഷിനെ കാഞ്ചിയാറിലെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചു. വയോധികനെ കുഴിച്ചിട്ടതെന്ന് സംശയിക്കുന്ന വീടിന്റെ തറ പൊളിച്ച് പരിശോധന നടത്താനാണ് പോലീസ് നീക്കം. ഫോറൻസിക് സംഘം ഉൾപ്പെടെ കാഞ്ചിയാറിൽ എത്തിയിട്ടുണ്ട്.
അതേസമയം മറ്റൊരു പ്രതി വിഷ്ണു വീട് വാടകയ്‌ക്ക് എടുത്തത് അജിത്ത് എന്ന കള്ളപ്പേരിലാണെന്ന് വീട്ടുടമ സോളി വെളിപ്പെടുത്തി. തനിക്ക് 17 വർഷം പരിചയമുള്ള പ്രദേശവാസികൾ ഇടനില നിന്നുകൊണ്ടാണ് വീട് വാടകയ്‌ക്ക് നൽകിയതെന്നും സോളി മൊഴി നൽകി. പൊതു വഴിയിൽ നിന്ന് മാറി കുറച്ച് ഉയരത്തിലാണ് സംഭവം നടന്നതെന്ന് കരുതുന്ന വീട് നിൽക്കുന്നത്.
ഏലച്ചെടികളും മരങ്ങളും ഉയരത്തിൽ നിൽക്കുന്നതിനാൽ വീട് വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഇവരെ പരിചയമില്ലെന്നാണ് പരിസരവാസികൾ വ്യക്തമാക്കുന്നത്.