വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ
വടകര∙ വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ. ഓഫിസിന് മുന്നിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വാഹനം പൂർണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി സംശയമുണ്ട്.
വാഹനം ആരെങ്കിലും കത്തിച്ചതാണോ ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപിടിക്കാന്‍ കാരണം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡിവൈഎസ്പി പ്രതികരിച്ചു. അതേസമയം, വടകര താഴെ അങ്ങാടിയിൽ ഇന്നലെ ചാക്കു കടയ്‌ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായി. മുസ്‌ലിംലീഗ് നേതാവ് ഫൈസലിന്റെ കടയ്‌ക്കാണ് തീവെച്ചത്. രണ്ടും ഒരാൾ തന്നെയാണോ നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. രണ്ട് സംഭവങ്ങളും ഇന്നലെ രാത്രി തന്നെയാണ്. ഡിവൈഎസ്പി ഓഫീസിനു സമീപത്തു തന്നെയുള്ള ചാക്ക് കടയ്‌ക്കാണ് തീപിടിച്ചത്.
ചാക്കുകടയിൽ തീവെപ്പുനടത്തിയെന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ തന്നെയാണോ പൊലീസ് വാഹനത്തിനും തീവെച്ചതെന്ന് സംശയിക്കുന്നത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.