സ്ഥാനക്കയറ്റം, സാമ്പത്തിക നേട്ടം: നക്ഷത്ര വാരഫലം
മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്കുന്ന ഒരാഴ്ചയാണ് വരുന്നത്. യാത്രകള്‍ എല്ലാം തന്നെ ഫലവത്താവാം. ലോണ്‍ സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയിലേക്ക് മാറുന്നു. സന്തോഷവും സമാധാനവും കുടുംബത്തില്‍ നിലനില്ക്കും. ഇടവം രാശി
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായേക്കാം. വരുമാനം മെച്ചപ്പെടുകയും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുകയും ചെയ്യുന്നു. വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസ്ഥയുണ്ടാവാം. വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നു. വാഹനയോഗവും കാണുന്നുണ്ട്. എല്ലാ തരത്തിലും അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയായിരിക്കും വരാന്‍ പോവുന്ന ഏഴ് ദിവസങ്ങള്‍.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഭാഗ്യം ധാരാളം ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തിക ഇടപാടുകള്‍ മികച്ച രീതിയിലാവുന്നു. പൊതുവേ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരാഴ്ചക്കാലം. സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. പൊതുവേ അനുകൂലഫലങ്ങള്‍ അല്പം കൂടുതലായി കാണുന്ന ആഴ്ചയാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കാലങ്ങളായി നടക്കാതെ പോവുന്ന കാര്യങ്ങള്‍ എല്ലാം തന്നെ നടക്കുന്നു. പൊതുവേ അനുകൂലമായ മാറ്റങ്ങളിലൂടെ ജീവിതം കടന്ന് പോവുന്നു. ഭൂമി സംബന്ധമായ ഇടപാടുകള്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുകയും ലാഭം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. വിദേശത്ത് നിന്ന് ജോലി സംബന്ധമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആഴ്ചയുടെ ആരംഭത്തില്‍ ചെറിയ രീതിയിലുള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. എങ്കിലും വരുന്ന ദിവസങ്ങളില്‍ അതിന് മാറ്റം സംഭവിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. ക്ഷേത്ര ദര്‍ശനത്തിന് അനുകൂല സമയമാണ്. പല കോണില്‍ നിന്നും ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവാം. ജോലിയിലെ മാറ്റങ്ങള്‍ അനുകൂലമായിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരാഴ്ചയാണ്. ഇത് കൂടാതെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രത്യേകം സമയം കണ്ടെത്തേണ്ടതായി വരുന്നു. ദമ്പതികള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവും. എങ്കിലും ശ്രദ്ധിക്കേണ്ടതാണ്. പല കോണില്‍ നിന്നും പണം കൈയ്യില്‍ വന്നു ചേരുന്നു. ഇതെല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും കാത്തിരിക്കുന്നു. ബന്ധുജനങ്ങളുടെ സഹായം പല കോണില്‍ നിന്നും ഉണ്ടാവാം, സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ദൈവാനുഗ്രഹം ഏത് കാര്യത്തിനും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയത്തിലെത്തുന്നു. രാഷ്ട്രീയപരമായ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ സ്ഥാനങ്ങള്‍ എന്നിവയുണ്ടാവാം. എങ്കിലും കരുതലോടെ മുന്നോട്ട് പോവണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരുന്നു. സന്തോഷത്തിന്റെ ഒരാഴ്ചയായിരിക്കും എന്നതാണ് സത്യം. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കാം. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമുണ്ടാവുന്നു. സാമ്പത്തിക നിലയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. വിദേശയാത്രക്കുള്ള സാധ്യത വര്‍ദ്ധിക്കും. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ചെറിയ രീതിയില്‍ തര്‍ക്കങ്ങളും കലഹങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു. ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വരും. അധികാരം ലഭിക്കുകയും അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നു. അനുകൂലമായ സാഹചര്യം ആയത് കൊണ്ട് തന്നെ ഒരിക്കലും മാറ്റങ്ങളില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുകയില്ല. എല്ലാ കോണുകളില്‍ നിന്നും ഉള്ള എതിര്‍പ്പുകള്‍ ഇല്ലാതാവുന്നു. വിദേശ വാസത്തിന് അനുയോജ്യമായ സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വിദേശത്ത് പഠനാവശ്യത്തിനായി പോവാന്‍ സാധിക്കും. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നു. വാഹനയോഗവും കാണുന്നുണ്ട്. പല കോണില്‍ നിന്നും ആദായം വര്‍ദ്ധിക്കുകയും പൊതുവേ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി ലഭിക്കുന്നു ഈ ആഴ്ച.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. പുതിയ ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കും. തടസ്സങ്ങളെ മറികടക്കുന്നതിന് സ്വയം ശ്രദ്ധിക്കണം. ഏത് പ്രശ്നത്തേയും സ്വയം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. തുടര്‍പഠനത്തിന് അവസരം ലഭിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം വര്‍ദ്ധിക്കുകയും അതിലൂടെ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. പഠനവിഷയങ്ങളില്‍ താല്‍പ്പര്യം കുറയുന്നു. അതിന്റെ ഫലമായി പരീക്ഷകളില്‍ പിന്നോക്കം പോവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.