പ്രചരണ സാമഗ്രികൾ തകർത്തു
കാസർഗോഡ് : മണ്ഡലത്തിൽ നിന്നുള്ള എൻഡിഎ ലോകസഭാ സ്ഥാനാർത്ഥി എം.എൽ അശ്വിനിയുടെ പ്രചരണാർത്ഥം കല്ല്യാശ്ശേരിയിൽ എഴുതിയ ചുവരെഴുത്തുകളും മഞ്ചേശ്വരത്തെ ഫ്ളക്സ് ബോർഡുകളുമാണ് നശിപ്പിക്കപ്പെട്ടു. പ്രചരണം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തൻ്റെ പ്രചരണബോർഡുകൾ നശിപ്പിച്ചത് പുതുമുഖ സ്ഥാനാർത്ഥിയായ തന്നെ ഭയന്നുതുടങ്ങി എന്നതിൻ്റെ ലക്ഷണമാണെന്നും ഇത് കൊണ്ടൊന്നും എൻഡിഎ പ്രചരണത്തെ പിന്നോട്ടടിക്കാൻ കഴിയില്ലെന്നും എം.എൽ അശ്വിനി പ്രതികരിച്ചു.