ഇന്ന് മുതൽ സജ്ജം; പ്രചാരണത്തിന് തയാറെടുത്ത് കോൺഗ്രസ് സ്ഥാനാർഥികൾ
കേരളത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇന്ന് മുതൽ സജീവമായി തുടങ്ങും.തൃശ്ശൂരിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി എത്തിയ കെ.മുരളീധരൻ ഇന്ന് പ്രചാരണത്തിന് തുടക്കം കുറിക്കും. രാവിലെ പത്തരയോടെ തൃശ്ശൂരിലെത്തുന്ന മുരളീധരന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. തുടർന്ന് തൃശ്ശൂർ റൗണ്ടിൽ റോഡ് ഷോ ഉണ്ടായിരിക്കും.ശേഷം കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ മുരളീധരൻ പുഷ്പാർച്ചന നടത്തും. ഭാരത് ജോഡോ ന്യായ് യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി ഒഴികെയുള്ളവർ മണ്ഡലങ്ങളിൽ ഉടൻ സജീവമാകും. വടകരയിലെ സ്ഥാനാർത്ഥി ഷാഫി പറന്പിൽ ഇന്ന് ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും.