നരേന്ദ്രമോദി ഇന്ന് വാരാണസിയിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയിൽ. ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് മോദി വാരണാസിയിലെത്തുന്നത്. പശ്ചിമ ബംഗാളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാത്രി 7 മണിക്കാണ് വാരാണസിയിലേക്ക് മോദി എത്തുക. കാശി വിശ്വനാഥ ക്ഷേത്രത്തിൽ മോദി ഇന്ന് ദർശനവും പൂജയും നടത്തും. നാളെ ഉത്തർപ്രദേശിൽ 42,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ നിന്നും ജനവിധി തേടുന്നത്.