റമദാൻ മാസത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം പ്രഖ്യാപിച്ചു ഖത്തർ ഭരണകൂടം

0

ദോഹ: പുണ്യ മാസമായ റമദാൻ മാസം ആരംഭിക്കാനിരിക്കെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ചു ദോഹ ഭരണകൂടം. സർക്കാർ ഓഫീസുകളുടെയും മന്ത്രാലയങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെയും റമദാൻ മാസത്തിലെ പ്രവർത്തി സമയമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.റമദാൻ മാസത്തിൽ രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 2 മണി വരെ ആയിരിക്കും സർക്കാർ ഓഫീസുകളും മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും പ്രവർത്തിക്കുക എന്ന്ക്യാബിനറ്റ്, നീതിന്യായ മന്ത്രി ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി അറിയിച്ചു.

എല്ലാ ദിവസവും 5 മണിക്കൂർ ആയിരിക്കും എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തിസമയം എന്നും ഓഫീസുകളിൽ വൈകിയെത്തുന്നവർക്ക് 10 മണി വരെ സമയം അനുവദിക്കും എന്നും ഇവർ അഞ്ചു മണിക്കൂർ തൊഴിൽ സമയം പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇതുകൂടാതെ വർക്ക് ഫ്രം ഹോം സംവിധാനം അനുവദിച്ചുകൊണ്ട് ഒരു സ്ഥാപനത്തിലെ 30% വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതിനുള്ള സംവിധാനവും അനുവദിക്കും. ഇതിൽ ശാരീരിക വൈകല്യമുള്ളവർക്കും സ്വദേശി അമ്മമാർക്കും മുൻഗണന നൽകും.

ജോലിയുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തി സമയം പൊതുജനാരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *