എൻഡിഎയിൽ ലയിക്കാൻ ഒരുങ്ങി തെലുങ്ക് ദേശം പാർട്ടി
ന്യൂഡൽഹി: വീണ്ടും ബിജെപിയിൽ ലയിക്കാൻ ഒരുങ്ങി തെലുങ്കുദേശം പാർട്ടി. ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തി. സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും എന്നാണ് ലഭ്യമാകുന്ന വിവരം.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ആന്ധ്രപ്രദേശിൽ ടിഡിപി ബിജെപിയിൽ ലയിക്കാൻ ഒരുങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം പുറത്തുവരും. ഇന്ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ സഖ്യം സംബന്ധിച്ച അന്തിമ ചർച്ചകൾ നടക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചുറ്റിപ്പറ്റിയാണ് ചർച്ച പുരോഗമിക്കുന്നത് എന്നും ഇരു പാർട്ടികളും സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ഓരോ പാർട്ടിയും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തെ സംബന്ധിച്ച് ഭിന്നതകൾ പരിഹരിക്കുന്നതിന് ആശ്രയിച്ച് ആയിരിക്കും എന്നുമാണ് സൂചന.
ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നിർണായക ഘടകമായിരുന്നു 2018 വരെ തെലുങ്കുദേശം പാർട്ടി. സംസ്ഥാനങ്ങൾക്കുള്ള ധനസഹായം സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അത്തരത്തിൽ ആറു വർഷം നീണ്ട പിണക്കം മറന്നാണ് ഇപ്പോൾ ടിഡിപിയും ബിജെപിയും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചിരിക്കുന്നത്.