സർപ്രൈസ് നീക്കവുമായി കോൺഗ്രസ്; കെ. മുരളീധരൻ തൃശൂരിൽ,ഷാഫി പറമ്പിൽ വടകരയിലെന്നും സൂചന
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്. തൃശൂരിൽ ടി എൻ പ്രതാപന് പകരം കെ മുരളീധരനെയും വടകരയിൽ ഷാഫി പറമ്പിലിനെയും, ആലപ്പുഴയിൽ കെ സി വേണുഗോപാലിനെയും പരിഗണിക്കുന്നുവെന്നാണ് പുതിയ വിവരം. വേണുഗോപാൽ ഇല്ലെങ്കിൽ ആലപ്പുഴയിൽ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായേക്കും. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എം പിമാരെ നിലനിർത്തും. പത്മജ വേണുഗോപാൽ ബിജെപി പാളയത്തിലേക്കെത്തിയ പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം.