ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി
മലപ്പുറം: ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. ചോദ്യപേപ്പർ മാറി നൽകിയ കുട്ടികളെ വീണ്ടും പരീക്ഷയെഴുതിപ്പിച്ചു. മലപ്പുറം താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഓൾഡ് സ്കീം പരീക്ഷാ പേപ്പർ ന്യൂ സ്കീമിൽ പരീക്ഷയെഴുതുന്ന കുട്ടികൾക്കാണ് മാറിനൽകിയത്.
ഇന്ന് നടന്ന ഹയർ സെക്കൻഡറി വിഭാഗം കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. പരീക്ഷ പൂർത്തിയായതിനുശേഷമാണ് ചോദ്യപേപ്പർ മാറിയത് അറിയുന്നത്. ഉടൻ തന്നെ അധ്യാപകർ കുട്ടികളെ വിളിച്ചുവരുത്തി രണ്ടാമതും പരീക്ഷയെഴുതിപ്പിക്കുകയായിരുന്നു.