ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു.
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ വച്ചാണ് അന്ത്യം.അടിയന്തരാവസ്ഥ കാലത്ത് പൊലീസ് പീഡനത്തിനിരയായ ആളാണ്. ഇടതുപക്ഷ പ്രതിനിധിയായി ചാനൽ ചർച്ചകളിൽ സജീവമായിരുന്നു ഇദ്ദേഹം.