കോട്ടയത്ത് ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു; ഇടിച്ചത് ശബരി എക്‌സ്പ്രസ്

0

കോട്ടയം: കോട്ടയം അടിച്ചിറയിൽ ട്രെയിൻ തട്ടി അമ്മയും, കുഞ്ഞും മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയിൽവേ മേൽ പാലത്തിന് സമീപത്ത് രാവിലെ 10.45 ഓടെയായിരുന്നു സംഭവം. ഇതര സംസ്ഥാനക്കാരായ സ്ത്രീയും അഞ്ച് വയസുള്ള കുഞ്ഞുമാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ല. തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് നിഗമനം. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പാതയിൽ ഗതാഗതം നിയന്ത്രിച്ചു. തുടര്‍ന്ന് മൃതദേഹങ്ങൾ പാളത്തിൽ നിന്ന് നീക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *