മാരക മയക്ക് മരുന്നായ എംഡി എം എയുമായി ഓട്ടോഡ്രൈവർ പിടിയിൽ

0
PRAVEEN

കൊല്ലം :കരുനാഗപ്പള്ളിയിൽ മാരക മയക്കുമരുന്നായഎംഡി എം എയുമായി ഓട്ടോഡ്രൈവർ പിടിയിൽ. കല്ലേലിഭാഗം കാട്ടൂർ തെക്കതിൽ ശങ്കരൻ മകൻ സജിലാൽ 36 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് . തൊടിയൂർ ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന എംഡിഎംഐ ആണ് പ്രതിയുടെ കയ്യിൽ നിന്നും പിടികൂടിയത്. ഓട്ടോ ഓടിക്കുന്നതിന്റെ മറവിലായിരുന്നു കച്ചവടം നടത്തിയിരുന്നത്. വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയിൽ കൊണ്ടുവരവേ കരുനാഗപ്പള്ളി ഹോസ്പിറ്റലിന് സമീപം വെച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ ഉണ്ടാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എസ്.ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ അനീഷ് ,ആഷിഖ്, സുജോ ജോർജ്, സന്തോഷ് കുമാർ എസ് സിപി ഓ മാരായ ഹാഷിം, ശ്രീകാന്ത്, സരൺ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ  പരിശോധനയില്‍ 164 പേര്‍ അറസ്റ്റിലായി, 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 42 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും കൊമേര്‍ഷ്യല്‍  ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസും 27 എന്‍.ഡി.പി.എസ് ആക്ട്  പ്രകാരം 101 കേസുകളും കോട്പ (COTPA) പ്രകാരം 97 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 214.205 ഗ്രാം എം.ഡി.എം.എയും 87.548 കി.ഗ്രാം കഞ്ചാവും 2 ഗ്രാം ഹെറോയിനും 2 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 6542 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 7037 അറസ്റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 4603.740 ഗ്രാം. കഞ്ചാവ് 551.252 കി.ഗ്രാം.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 51 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ എണ്ണം 6846 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 329 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5402 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.                  

Spread the love

Leave a Reply

Your email address will not be published. Required fields are marked *