സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് താമരശ്ശേരി രൂപത ബിഷപ്പ്..
വന്യജീവി ആക്രമണത്തിൽ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് താമരശ്ശേരി രൂപത ബിഷപ്പ്.ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാൻ കഴിഞ്ഞില്ലെങ്കില്‍ രാജിവെച്ച് ഇറങ്ങിപോകണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഇന്നത്തെ ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് സര്‍ക്കാരിനെതിരെ ബിഷപ്പ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ലേഖനം ചര്‍ച്ചയായതിന് പിന്നാലെ ഇതേ നിലപാട് ബിഷപ്പ് മാധ്യമങ്ങളോടും ആവര്‍ത്തിച്ചു. സര്‍ക്കാരിന്‍റെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.