പൂക്കോട്ട് വെറ്റിറിനറി കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്‌കാരങ്ങൾ; അധികൃതർ അറിയുന്നതിനു മുമ്പ് ഹോസ്റ്റലിൽ ആംബുലൻസ് എത്തിയതിൽ ദുരൂഹത

0

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ.സിദ്ധാർത്ഥ് മരിച്ചത് അധികൃതർ അറിയുന്നതിന് മുൻപുതന്നെ കോളേജിൽ ആംബുലൻസ് എത്തിയതിലാണ് ദുരൂഹത ഉയരുന്നത്.മൃതദേഹം കൊണ്ടുപോകാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി കിട്ടിയെന്നാണ് ഉച്ചയ്ക്ക് ഒന്നരയോടെ ആംബുലൻസുകാർ അധികൃതരോട് പറഞ്ഞത്.എന്നാൽ വൈകിട്ട് നാലരയോടെയാണ് സിദ്ധാർത്ഥിന്റെ മരണവിവരം സ്റ്റേഷനിൽ എത്തുന്നതെന്നാണ് എഫ് ഐ ആറിൽ റിപ്പോർട്ട്‌.

ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 12:30നും 1:45നും ഇടയിൽ മരിച്ചതായാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്.പൊലീസ് എഫ് ഐ ആർ അനുസരിച്ച് അന്നുവൈകിട്ട് 4:29നാണ് വൈത്തരി പോലീസ് സ്റ്റേഷനിൽ മരണ വിവരം അറിയുന്നത്.എന്നാൽ മൃതദേഹം എടുക്കാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി ലഭിച്ചെന്നറിയിച്ചേ ആംബുലൻസുകാർ അന്ന് ഉച്ചക്ക് 1:30യോടെ മൃതദേഹം താലൂക് ആശുപത്രിയിലേക്ക് കൊണ്ടുപോവുക ആയിരുന്നു.ഇതാണ് മരണം കൊലപാതകമാണെന്ന സംശയം പോലീസിൽ ഉണ്ടാക്കിയത്.

ഇതിനിടെ സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയാണ്. പുതിയ വിസിയുടെ ചാർജ് എടുപ്പിന് ശേഷമാണ് പുതിയ മറ്റങ്ങളുടെ തുടക്കം.ഹോസ്റ്റലിൽ ഇന്ന് മുതൽ 4 ചുമതലക്കാർ ഉണ്ടായിരിക്കും.അസിസ്റ്റന്റ് വാർഡനായിരിക്കും ഹോസ്റ്റലിന്റെ മൊത്തം ചുമതല.ഹോസ്റ്റലിൽ സിസിടിവി സ്ഥാപിക്കാനും നീക്കമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *