വ്യാജ സിദ്ധൻ സന്തോഷ് മാധവൻ മരിച്ചു; അന്ത്യം ഹൃദയരോഗത്തെ തുടർന്ന് കൊച്ചിയിൽ

0

എറണാകുളം: വ്യാജ സിദ്ധൻ സന്തോഷ് മാധവൻ മരിച്ചു. ഹൃദയാരോഗത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പത് വയസ്സായിരുന്നു. സ്വയം സിദ്ധനാണെന്ന് പ്രഖ്യാപിച്ച സന്തോഷ് മാധവന്‍ ശാന്തീതീരം എന്ന സ്ഥാപനം നടത്തുകയും,ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം കുറച്ചുകാലം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് ജീവിച്ചിരുന്നത്.

കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറില്‍ പാറായിച്ചിറയില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ നിന്നും പത്താം ക്ലാസ് പാസായി. പിന്നീട് നാടുവിടുകയായിരുന്നു.

2008-ലാണ് ഇയാളുടെ തട്ടിപ്പിന്റെയും ലൈംഗികപീഡനത്തിന്റെയും കഥകൾ പുറംലോകമറിഞ്ഞത്. വിദേശമലയാളിയാണ് ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് ആദ്യം പരാതി നല്‍കിയത്. പിന്നാലെ പോലീസ് അന്വേഷണം നടത്തി സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തു.

രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചകേസില്‍ 16 വര്‍ഷം കഠിനതടവിനാണ് സന്തോഷ് മാധവനെ ശിക്ഷിച്ചിരുന്നത്. പിന്നീട് ഒരുകേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കി. പൂജപ്പുര സെൻട്രൽ ജയിലിൽ ഇയാൾക്ക് വിഐപി പരി​ഗണന ലഭിച്ചത് വിവാദമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *