സ്വന്തം കുഴി തോണ്ടി കെ.സി.വേണുഗോപാൽ

തിരുവനന്തപുരം: കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതെയാകും. കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായി സേവനം അനുഷ്ഠിച്ച ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താൽ കെ. സി യുടെ രാഷ്ട്രീയ ഭാവി മാസങ്ങൾക്കുള്ളിൽ ഇല്ലാതെയാകും. നിലവിൽ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ കൂടിയായ കെ സി ആലപ്പുഴ എംപി സ്ഥാനം രാജിവെച്ചു വേണം സംസ്ഥാന മുഖ്യമന്ത്രിയാകാൻ. അതോടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന സ്ഥാനവും, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ഇല്ലാതെയാകും. കൂടാതെ നിലവിലെ ഒരു എംഎൽഎ രാജിവെച്ച് ആ മണ്ഡലത്തിൽ നിന്നും കെസി വേണുഗോപാൽ ജനവിധി തേടി വിജയിക്കണം.
അങ്ങനെ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ കെ സി വേണുഗോപാൽ നൂറുശതമാനവും പരാജയപ്പെടാനാണ് സാധ്യത കാരണം നേതാക്കളും എംഎൽഎമാരും കെസി വേണുഗോപാലോടൊപ്പമാണെങ്കിൽ യു. ഡി. എഫിലെ പ്രധാന ഘടകകക്ഷികളും ജനങ്ങളും വി ഡി സതീശനും രമേശ് ചെന്നിത്തലയോടോപ്പവുമാണ്. അവിടെ പരാജയപ്പെട്ടാൽ നിലവിലെ എംപി സ്ഥാനവും പബ്ലിക് കമ്മിറ്റി അക്കൗണ്ട് ചെയർമാൻ സ്ഥാനവും നഷ്ടപ്പെടുന്ന കെസി വേണുഗോപാൽ പിന്നീട് കോൺഗ്രസിലെ ഒരു സാധാപ്രവർത്തകനായി മാറും. ചുരുക്കിപ്പറഞ്ഞാൽ കെപിസിസി പ്രസിഡണ്ടായിരിക്കെ കെ മുരളീധരൻ മന്ത്രിയാകാൻ പോയ അവസ്ഥയായിരിക്കും കെ.സി വേണുഗോപാലിന് ഉണ്ടാക്കുക
