യു.എച്ച് സിദ്ദീഖിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു ജിഫ് രി മുത്തുക്കോയ തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു
കോട്ടയം: സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന അന്തരിച്ച യു.എച്ച് സിദ്ദിഖിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. സുപ്രഭാതം സ്റ്റാഫ് വെല്‍ഫെയര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കോട്ടയം കുമ്മനത്ത് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപന കര്‍മം സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സുപ്രഭാതം സി.ഇ.ഒ. മുസ്തഫ മുണ്ടുപാറ, മാനേജിങ് എഡിറ്റര്‍ ടി.പി ചെറൂപ്പ, പി.ആര്‍.ഒ സി.പി ഇഖ്ബാല്‍, ഡി.ജി.എം. വി. അസ് ലം, സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി, കോട്ടയം പ്രസ് ക്ലബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ,സെക്രട്ടറി റോബിന്‍ തോമസ് പണിക്കര്‍, സുപ്രഭാതം സ്റ്റാഫ് വെല്‍ഫെയര്‍ ഫോറം പ്രസിഡന്റ് മുന്‍ദിര്‍ തൗഫീഖ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സലാം കാളമ്പാടി, ട്രഷറര്‍ നിസാര്‍ കൂമണ്ണ, സുപ്രഭാതം ജേര്‍ണലിസ്റ്റ് യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) പ്രസിഡന്റ് ജലീല്‍ അരൂക്കുറ്റി, വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, ഫൈസല്‍ കോങ്ങാട്, സര്‍ക്കുലേഷന്‍ മാനേജര്‍ ഷാനവാസ്, സുപ്രഭാതം കൊച്ചി യൂനിറ്റ് മാനേജര്‍ ഷംസുദ്ദീന്‍ മുസലിയാര്‍, കെ. ഷെരീഫ്, ഹാജി നാസര്‍ വടശ്ശരില്‍ (വടശ്ശരില്‍ കണ്‍സ്ട്രക്ഷന്‍സ്, കോട്ടയം), രാജീവ് രാമചന്ദ്രന്‍, സുപ്രഭാതം കോട്ടയം ബ്യൂറോ ചീഫ് ടി.എസ് നന്ദു, മഅ് മൂന്‍ ഹുദവി, താഹ മൗലവി, കെ.എശരീഫ് കുട്ടി ഹാജി, ടി.പി ഷാജഹാന്‍, അമീന്‍ ഷാ, സിറാജ് വെള്ളാപ്പള്ളി, സിദ്ദിഖിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.