അടക്കയും റബ്ബറൂം മോഷണം നടത്തി വിൽപ്പന നടത്തി മുങ്ങി നടന്ന സംഘത്തെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു

0

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചുള്ളിയില്‍ നിന്നും 69 കിലോ അടയ്ക്കയും റബര്‍ ഷീറ്റും കവര്‍ന്ന കേസില്‍ രണ്ടുപേരെ വെള്ളരിക്കുണ്ട് എസ്.ഐ എം വി ഷീജു അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടാം തീയതിയാണ് മാലോം ചുള്ളിയിലെ ആനമഞ്ഞളിൽ മെൽബൺ സെബാസ്റ്റിയൻ എന്നാളുടെ ഗോഡൗണില്‍ നിന്നും അടക്ക മോഷണം പോയത്.

പരാതിയുമായി ബന്ധപ്പെട്ട് മാലോം കൊടിയംങ്കുണ്ടിലെ കുണ്ടിലെ നിതീഷ് ജോണ്‍ (34) പള്ളിക്കര ഇല്യാസ് നഗറിലെ ബുര്‍ഹാനുദ്ദീന്‍ (25) എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 69 കിലോ അടക്ക മോഷ്ടാക്കള്‍ വിറ്റത് കുണ്ടംകുഴിയില്‍ കെ ജി ആര്‍ മലഞ്ചരക്ക് കടയില്‍ ആണ്. പോലീസ് പ്രതികളുമായി എത്തി സ്ഥാപനത്തില്‍ തെളിവെടുപ്പ് നടത്തി. 69 കിലോ അടക്ക ഇവിടെ നിന്നും പോലീസ് കണ്ടെത്തി. റബര്‍ വില്‍പ്പന നടത്തിയത് പെരിയയില്‍ എന്നാണ് പ്രതികള്‍ പോലീസിന് മൊഴി നൽകിയിട്ടിള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *