പ്രവാസിമലയാളികൾക്ക് പ്രതീക്ഷയേകാൻ ഹോപ് ഓഫ് ലൈഫ് എന്ന സംഘടന ഉദ്ഘാടനം ചെയ്തു
ദുബായ്: പ്രവാസി മലയാളികൾക്കിടയിൽ വർധിച്ചുവരുന്ന, ആത്മഹത്യ, ആത്മഹത്യ പ്രവണത ഇവയ്ക്ക് പരിഹാരം കണ്ടെത്താൻ, ഒരു കൂട്ടം സാമൂഹ്യപ്രവർത്തകർ, സൈക്യാട്രിസ്‌റ്, സൈക്കോളജിസ്റ്”,അഡ്വകെറ്റ്സ്,വിവിധ സംഘടനപ്രതിനിധികൾ എന്നിവർ അടങ്ങിയ ഒരു പാനലിന്റെ സഹായത്തോടെ തുടക്കം കുറിച്ച ഹോപ് ഓഫ് ലൈഫ് ,സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു . ഹാജറാബി വലിയകത്ത് അധ്യക്ഷത വഹിച്ചു .ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര
മുഘ്യതിത്ഥിയായി . ഹോപ് ഓഫ് ലൈഫ് പ്രവർത്തകരുടെ സേവനം 24: മണിക്കൂറും ലഭ്യമാകുന്ന മൊബൈൽ നമ്പറുകൾ ശ്രീ നിസാർ തളങ്കര സമർപ്പിച്ചു .
വി ടി ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി. പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾ വിഷയമാക്കി സന്ധ്യരഘുകുമാർ അവതരിപ്പിച്ച ഏകാoഗ നാടകം ചടങിന് മാറ്റ്കൂട്ടി, സർട്ടിഫൈഡ് കൗൺസിലർമാരായ ശ്രീ പ്രവീൺ ഡേവിഡ്, അനീഷ മുഹാസ്, റോസ് കമ്മത് .എന്നിവരും.ലീഗൽ സപ്പോർട് ടീം ഫ്രാൻഗൾഫ് എംഡി ഈസ അനീസ്, Dr ഇക്ബാൽ ,Dr താഹിറലി കല്ലാട്ട്.പ്രമുഖ സാമൂഹ്യസാംസ്‌കാരിക പ്രവർത്തകർ. മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഹോപ്പ് ഓഫ് ലൈഫ് കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ഹാജറാബി വലിയകത്ത്, വൈസ്
പ്രസിഡന്റ്മാരായി പ്രവീൺ ഡേവിഡ് , ഷാജഹാൻ വലിയകത്ത്, ശരീഫ് പിവി കരേക്കാട് ,സിദ്ധിക്ക് സിപി. ജനറൽ സെക്രട്ടറി നിഷാജ് ജോയിൻസെക്രട്ടറിമാരായി നൗജഷ്. സന്ധ്യരഘുകുമാർ. നിസാർപട്ടാമ്പി. സുബിൻ ട്രെഷർ സിയാദ് , ലീഗൽ സ്‌പോർസർ ഫ്രാൻഗൾഫ് അഡ്വകറ്റ് ബിന്ദുഅരുൺ. രക്ഷാധികാരികളായി അഷ്‌റഫ്ബഷീർ, റസീഫ് റഷീദ്.രാജേഷ് എന്നിവരെയും തെരെഞ്ഞെടുത്തു .