കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താവും ലോക്‌സഭ തെരഞ്ഞെടുപ്പ്. ജോസ് കെ മാണി
കോട്ടയം: ബിജെപി സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും കേരളത്തില്‍ നിന്നുണ്ടാവുക എന്നും കേരളത്തെ യാതൊരു നീതീകരണവും ഇല്ലാതെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ കേരളത്തിലെ വോട്ടര്‍മാര്‍ ഒന്നടങ്കം പ്രതികരിക്കുമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു. എല്‍,ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചേര്‍ന്ന കേരള കോണ്‍ഗ്രസ് കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ട നികുതി വിഹിതം തരുന്നില്ല, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കുന്നില്ല. മതനിരപേക്ഷ നിലപാടിലും സമഗ്ര വികസനത്തിലും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്ന ഇടതുമുന്നണി ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷതവഹിച്ച യോഗത്തില്‍ പാര്‍ട്ടി നേതാക്കന്മാരായ സ്റ്റീഫന്‍ ജോര്‍ജ്, അഡ്വ ജോസ് ടോം, സണ്ണി തെക്കേടം, വിജി എം തോമസ്, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജോസഫ് ചാമക്കാല, ജോസ് പുത്തന്‍കാല, സിറിയക് ചാഴിക്കാടന്‍, രാജു ആലപ്പാട്, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, പിസി കുര്യന്‍,സോണി തെക്കേല്‍, ഐസക് പ്ലാപ്പള്ളില്‍,ജോജി കുറത്തിയാടന്‍ എന്നിവര്‍ പ്രസംഗിച്ചു.