കരുനാഗപ്പള്ളിയിൽ മക്കളെ തീ കൊളുത്തിയശേഷം അമ്മ ജീവനൊടുക്കി
കൊല്ലം കരുനാഗപ്പള്ളിയിൽ മക്കളെ തീ കൊളുത്തിയശേഷം അമ്മ ജീവനൊടുക്കി. തൊടിയൂർ സായൂജ്യം വീട്ടിൽ അർച്ചന (33)യാണ് മരിച്ചത്.
ഏഴും രണ്ടും വയസ്സുള്ള കുട്ടികളാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചന. കുടുംബപ്രശ്‌നമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് പൊള്ളലേറ്റ നിലയിൽ അർച്ചനയേയും മക്കളേയും കണ്ടത്. കുട്ടികൾക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുട്ടികളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. അർച്ചനയുടെ ഭർത്താവ് പെയിന്റിങ് തൊഴിലാളിയാണ്. മരണകാരണം വ്യക്തമല്ല.