അബുദാബിയിൽ വാഹനാപകടം : മൂന്ന് കുട്ടികള്‍ അടക്കം 4 മലയാളികൾ മരിച്ചു

0
news1767547901 966032

അബുദാബി: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം. അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ നിസാൻ പട്രോൾ കാർ അപകടത്തിൽപ്പെടുകയായിരുന്നു. മരിച്ച മൂന്ന് പേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം സ്വദേശിയും മരണപ്പെട്ടു. കോഴിക്കോട് സ്വദേശിയും ദുബൈയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *