അഞ്ച് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 60 കാരന് 62.5 വർഷത്തെ തടവ്
ആലപ്പുഴ: രണ്ടായിരത്തി ഇരുപത്തി ഒന്ന് മുതൽ രണ്ടായിരത്തി ഇരുപത്തിരണ്ട് ഏപ്രിൽ മാസം വരെയുള്ള കാലയളവിൽ അഞ്ച് വയസ്സുകാരിയെ ഭയപ്പെടുത്തി ലൈംഗിക ഉപദ്രവം നടത്തിയ പത്തിയൂർ സ്വദേശി ശശി.കെ age 62, എന്ന ആളിനെയാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക്സ്പെഷ്യൽ കോടതി ജഡ്ജി ശ്രീ.ജി. ഹരീഷ് വിവിധ വകുപ്പുകളിലായി അറുപത്തിരണ്ടര വർഷം തടവിനും ഒരു ലക്ഷത്തി എൺപതിനായിരം രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിച്ചത്. കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ എം.സുധിലാൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ്സിൽ ഏ.എസ്.ഐ പ്രദീപ്, ഏ.എസ്.ഐ ലതി. കെ SCPO പ്രസാദ് എസ് എന്നിവർ അന്വേഷണത്തിൽ ഭാഗമായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എസ്. രഘു ഹാജരായി. ASI വാണി പീതംബരൻ, ASI സതീഷ് കെ. സി. എന്നിവർ പ്രോസീക്യൂഷൻ നടപടികൾ ഏകോപിച്ചു.
