സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി;യുവതി മരിച്ചു
ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് ജി. സരിത (46) ഇന്ന് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കേസിലെ പ്രതി ബിനുവും (50) ആശുപത്രിയിലാണ്. പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി സരിതയെ ബിനു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.