സഹ്യ ടിവിയുടെ പ്രക്ഷേപണം 2026 ഫെബ്രുവരി 01 നു ആരംഭിക്കുന്നു

0
SAHYA TV

കൊച്ചി : മാറുന്ന മലയാളിക്ക് മാറ്റത്തിന്റെ ശംഖോലി നാദം മുഴക്കി മലയാളികളുടെ സ്വീകരണമുറിയിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹ്യ ടിവിയുടെ വിനോദ ചാനൽ 2026 ഫെബ്രുവരി 1ന് പ്രക്ഷേപണം ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ പ്രക്ഷേപണം ജിസിസി രാജ്യങ്ങളിലും, യൂറോപ്പ് യു കെ എന്നീ ഭാഗങ്ങളിലുമാണ് പ്രേഷേപണം.  റിയാലിറ്റി ഷോ ഉൾപ്പെടെ വ്യത്യസ്തങ്ങളായ 14 പരിപാടികളാണ് ആഴ്ചയിൽ ഉള്ളത്. കൂടാതെ ദിവസവും മൂന്ന് സിനിമകളും, മൂന്നു വാർത്ത ബുള്ളറ്റിനുകളും, ഒരു ഗൾഫ് ന്യസും ഉണ്ടായിരിക്കും. ഇടതടവില്ലാതെ 24 മണിക്കൂറും പ്രക്ഷേപണം നടക്കുന്ന സഹ്യ ടിവിയിൽ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നടക്കുന്ന പ്രധാനപ്പെട്ട എല്ലാ പരിപാടികളുടെയും തൽസമയ പ്രക്ഷേപണവുമുണ്ടായിരിക്കും.

2022 ഒക്ടോബർ 10നാണ് സഹ്യ ടിവിയുടെ പ്രവർത്തനമാരംഭിച്ചത് 2024 ഫെബ്രുവരി 5 ന് സഹ്യ ടിവിയുടെ വാർത്ത പോർട്ട് (www.sahyanews.com) ആരംഭിച്ചു. നാളിതുവരെ 45000ത്തോളം വാർത്തകൾ ഒരുകോടി 15 ലക്ഷം ആളുകൾ വെബ്സൈറ്റ് സന്ദർശിച്ചു വായിച്ചു. കൂടാതെ കേരളത്തിലും മറ്റു ഭാഗങ്ങളിൽ നടന്ന പ്രധാനപ്പെട്ട പരിപാടികളും ഉത്സവങ്ങളും സഹ്യ ടിവിയുടെ സോഷ്യൽ മീഡിയകളിൽ തൽസമയ പ്രഷേപണം ചെയ്തിരുന്നു. എന്നും വ്യത്യസ്തതകൾ മാത്രം ആഗ്രഹിക്കുന്ന മലയാളികളുടെ സ്വീകരണം മുറിയിലേക്ക് വ്യത്യസ്തമായ വിനോദപരിപാടികൾ സമ്മാനിക്കുക എന്നതാണ് സഹ്യ ടിവി മാനേജ്മെന്റിന്റെ തീരുമാനമെന്ന് സഹ്യ ടിവി ജനറൽ മാനേജർ ആകാശ് കുമാറും, മിഡിൽ ഈസ്റ്റ് കോഡിനേറ്റർ മോഹൻ പി പൊന്നാനിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *