പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ
ഒരു കുടുംബത്തിലെ ഏഴു മാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പാലാ പൂവരണിയില്‍ അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്സനും കുടുംബവുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഭാര്യ മെറീന (29)യുടെ തലയിൽ കല്ലുകൊണ്ട് ഇടിക്കുകയും മക്കളായ ജെറാൾഡ് (4), ജെറീന (2), ഏഴ് മാസം പ്രായമുള്ള ജെറിൽ എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തോമസ് ആത്മഹത്യ ചെയ്തതായാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഉരുളികുന്നം സ്വദേശികളായ ജെയ്‌സണും മെറീനയും നേരത്തെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. തോമസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍. ഭാര്യയുടെ തലയ്ക്ക് പിന്‍വശം മുറിവേറ്റ അടയാളങ്ങളുണ്ട്. സംഭവത്തില്‍ പൊലീസ് പരിശോധന നടത്തി വരികയാണ്.